ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ

 
ചിത്രം/ആൽബം : രതിനിർവ്വേദം (2011)
ഗാനരചയിതാവു് : മുരുകൻ കാട്ടാക്കട
സംഗീതം : എം ജയചന്ദ്രൻ
ആലാപനം : സുദീപ് കുമാർ


ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ......
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ......
എന്റെ കരൾക്കൊമ്പിലും ചാറ്റുമഴച്ചോലയിൽ
വന്നുപൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ...
ചെന്താമരേ.....

ചെമ്പകപ്പൂങ്കാട്ടിലെ......!

ചന്ദനവെയിലിൽ ഈ കുങ്കുമവഴിയിൽ
പതിവായ് നിന്റെ കവിൾ ചുവന്നതു കണ്ടുനിന്നില്ലേ
കാർത്തികനാളിൽ രാപ്പൂത്തിരി തെളിയേ
അരികിൽ നിന്റെ മുഖം തുടുത്തത് ഞാനറിഞ്ഞില്ലേ..
അറിയാതെ.. കുളിർ മിഴിമുനപതിയേ...
മനസാകെ കുടമലരുകളുലയേ...
സുഖമഴനനയണലഹരിയിൽ മനം തിരയുവതാരെ
ചെന്താമരേ..

ചെമ്പകപ്പൂങ്കാട്ടിലെ......!

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ......

ആൽമരത്തണലിൽ കൂത്തമ്പലനടയിൽ
ഒരുനാൾ മകം തൊഴുതിറങ്ങണ കണ്ടുനിന്നില്ലേ
ആറ്റിറമ്പഴകിൽ ഈ തരിമണൽ വിരിയിൽ
ഋതുവായി കുളി കഴിഞ്ഞിറങ്ങണ നാണം കണ്ടില്ലേ
പറയാതെ കളി പറയണകനവിൽ
അനുരാഗം മഷിയെഴുതണകഥയിൽ
പുതു നിനവുകളിലെമലരിലെ മധു നുകരുവതാര്..
ചെന്താമരേ..

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ......
എന്റെ കരൾക്കൊമ്പിലും ചാറ്റുമഴച്ചോലയിൽ
വന്നുപൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ...
ചെന്താമരേ

No comments:
Write comments