കുട്ടിഭൂതം കടുകട്ടി ഭൂതം

 

Male


Female


ചിത്രം/ആൽബം: കൊട്ടാരത്തില്‍ കുട്ടിഭൂതം
ഗാനരചയിതാവു്: രാജീവ് ആലുങ്കൽ
സംഗീതം: ഷമെജ് ശ്രീധര്‍,സമദ്‌ പ്രിയദര്‍ശിനി
ആലാപനം:എം ജി ശ്രീകുമാര്‍
നിവ്യ ,സൗമ്യ


കുട്ടിഭൂതം കടുകട്ടി ഭൂതം
പെട്ടിക്കുള്ളിൽ പെട്ടാലിവനയ്യോ പാവം
പൊട്ട ഭൂതം പിടികിട്ടാ ഭൂതം
കെട്ടിപ്പിടിയെട ഇവനോടൊത്തീ കുട്ടിക്കാലം
കിടുകിടെ കാടു വിറപ്പിക്കും
പട പട വീടു പൊളിപ്പിക്കും ഹേയ് (2)
പട്ടാപ്പകലും ഞെട്ടിപ്പിക്കാൻ സൂത്രം കാട്ടും
നെട്ടോട്ടം കൂട്ടും
(കുട്ടിഭൂതം....)

കട്ടിക്കല്ലിനുള്ളിലൊളിച്ചൊരു കുട്ടപ്പായി
തട്ടിത്തട്ടി മുറത്തിൽ കേറട അട്ടപ്പാടീ (2)
കുട്ട്യോളെ കൂട്ടാൻ വാ മുട്ടോളം ചാടാൻ വാ
കാടായ കാടെല്ലാം കേമത്തം കാട്ടാൻ വാ
പട്ടം പോലീ മാനം നീളെ പാറി നടക്കാൻ വാ
ഈ തൊട്ടാവാടിപ്പയ്യൻ വാക്കിന് തട്ടും മുട്ടും താ (2)
തൊട്ടാവാടിപ്പയ്യൻ വാക്കിന് തട്ടും മുട്ടും താ
കുട്ടിഭൂതം കുട്ടിഭൂതം
കടുകട്ടി ഭൂതം കടുകട്ടി ഭൂതം
(കുട്ടിഭൂതം....)

തന്നനാ തന്നാനെ തന്നനാ തന്നാനെ
തന്നനാ തന്നാനെ തന്നനാ തന്നാനെ
തന്നാനെ നാനേനാനെ നാനേ
തന്നാനെ നാനേനാനെ നാനേ

ഇഷ്ടക്കാരോടൊത്തു കറങ്ങണ കുട്ടിഭൂതം
ചട്ടീം കലവും തട്ടിയുടക്കണ റൗഡി ഭൂതം (2)
തട്ടിപ്പും വെട്ടിപ്പും തഞ്ചത്തിൽ തട്ടാൻ വാ
ഒപ്പിക്കാനെത്ത്യോരേ വെട്ടാനായ് കൂടെ വാ
കുട്ടിക്കുരുവികൾ പാടുമ്പോളത് കൂടെപ്പാടാൻ വാ
ഈ മുട്ടൻ പുലിയെ ഞെട്ടിവിറപ്പിച്ചോടിയ്ക്കാനായ് വാ (2)
ഈ മുട്ടൻ പുലിയെ ഞെട്ടിവിറപ്പിച്ചോടിയ്ക്കാനായ് വാ
(കുട്ടിഭൂതം....)

No comments:
Write comments