മധുമാസ മൗനരാഗം നിറയുന്നുവോ

 


ചിത്രം/ആൽബം: രതിനിർവ്വേദം(2011)
ഗാനരചയിതാവു്: മുരുകൻ കാട്ടാക്കട
സംഗീതം: എം ജയചന്ദ്രൻ
ആലാപനം: ശ്രേയ ഘോഷൽ


മധുമാസ മൗനരാഗം നിറയുന്നുവോ
അനുരാഗ ലോലയാമം അകലുന്നുവോ..
അറിയാതെ അറിയാതേതോ നനവാർന്ന പകലോർമ്മയിൽ
മധുമാസ മൗനരാഗം നിറയുന്നുവോ
അനുരാഗ ലോലയാമം അകലുന്നുവോ..

ഇലപോലുമറിയാതൊരുനാൾ
ഒരു മുല്ല വിരിയും പോലെ..
മനസ്സെന്ന വൃന്ദാവനിയിൽ
അനുഭൂതി പൂത്തുവെന്നോ...
അതു പകരുമീ പരാഗം അകതളിരിലാത്മരാഗം
ഇനിയും പറന്നു വരുമെന്നോ...
മധുമാസ മൗനരാഗം നിറയുന്നുവോ
അനുരാഗ ലോലയാമം അകലുന്നുവോ..

ഓ ഇതളിന്റെ ഇതളിന്നുള്ളിൽ
അറിയാതെ തേൻ നിറഞ്ഞു
മദമുള്ള മണമായ് പ്രണയം
ചെറുകാറ്റിൽ ഊർന്നലിഞ്ഞു
ഭ്രമരമറിയാതെ പാടും
പ്രിയമദനരാഗഗീതം
ഇനിയും പറന്നുവരുമെന്നോ...
മധുമാസ മൗനരാഗം നിറയുന്നുവോ
അനുരാഗ ലോലയാമം അകലുന്നുവോ..
അറിയാതെ അറിയാതേതോ നനവാർന്ന പകലോർമ്മയിൽ

No comments:
Write comments