യുഗപുരുഷൻ

 
ചിത്രം/ആൽബം : യുഗപുരുഷൻ
ഗാനരചയിതാവു് : കുമാരനാശാൻ
സംഗീതം : മോഹൻ സിത്താര
ആലാപനം : മണികണ്ഠൻദാഹിക്കുന്നു ഭഗിനി കൃപാരസ
മോഹനം കുളിർ തണ്ണീരിതാശു നീ
ഓമലേ തരൂ തെല്ലെന്നതു കേട്ടൊരാ
മനോഹരിയമ്പരന്നോതിനാൾ
അല്ലലെന്തു കഥയിതു കഷ്ടമേ
അല്ലലാലങ്ങു ജാതി മറന്നിതോ
നീച നാരി തൻ കൈയ്യാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ
ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ
ചോദിക്കുന്നു നീർ നാവു വരണ്ടഹോ
ഭീതി വേണ്ട തരികതെനിക്കു നീ
എന്നുടനേ കരപുടം നീട്ടിനാൻ
ചെന്നളിന മനോഹരം സുന്ദരൻ
പിന്നെ തർക്കം പറഞ്ഞില്ലയോമലാൾ
തന്വിയാണവൾ കല്ലല്ലിരുമ്പല്ല
തന്വിയാണവൾ കല്ലല്ലിരുമ്പല്ല

No comments:
Write comments