എനിക്കൊരു നിലാവിന്റെ സ്നേഹം മതി

 


ചിത്രം/ആൽബം: ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
ഗാനരചയിതാവു്: ജയകുമാര്‍ ചെങ്ങമനാട്
സംഗീതം: നടേശ്‌ ശങ്കര്‍
ആലാപനം:കെ ജെ യേശുദാസ്

എനിക്കൊരു നിലാവിന്റെ സ്നേഹം മതി
മുളംകാടിന്റെ പാട്ടും കുളിരും മതി.. (എനിക്കൊരു.. )
ഒരു മണ്‍ചിരാതിന്റെ ആത്മദുഃഖങ്ങളും
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതി..
ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതി...
എനിക്കൊരു നിലാവിന്റെ സ്നേഹം മതി.. സ്നേഹം മതി...

ഇലകളില്‍ പ്രണയമെന്നരുമയായ് മൊഴിയുന്ന
മഴയുടെ നീരാള സ്വപ്നം മതി.. (ഇലകളില്‍.. )
കനവിലും നിനവിലും നെഞ്ചോട്‌ ചേരുന്ന
നിന്റെ പുല്ലാങ്കുഴല്‍ നാദം മതി..
പാട്ടിലെ തേനും പൂവിതള്‍ ദാഹവും
താരാട്ടിലുണരുന്ന പൊരുളും മതി...

എനിക്കൊരു നിലാവിന്റെ സ്നേഹം മതി
മുളംകാടിന്റെ പാട്ടും കുളിരും മതി..

പുഴകളില്‍ പാല്‍നുരക്കൊലുസ്സുകള്‍ ചാര്‍ത്തുന്ന
അലകള്‍ തന്നാലോല രാഗം മതി.. (പുഴകളില്‍.. )
മിഴിയിലും മൊഴിയിലും മധുരം വിളമ്പുന്ന
നിന്റെ പ്രേമാര്‍ദ്രമാം ഭാവം മതി..
പ്രാണനാം വീണയും ശ്രുതിലയതാളവും
നിന്‍ സ്നേഹഗീതവും മനസ്സും മതി...
(എനിക്കൊരു... )

No comments:
Write comments