ചാറ്റമഴയോ നനയും പോലെ കാറ്റു

 

ചിത്രം/ആൽബം:ഡബിൾസ്
ഗാനരചയിതാവു്: ശരത്‌ വയലാര്‍
സംഗീതം: ജയിംസ് വസന്ത്


ചാറ്റമഴയോ നനയും പോലെ കാറ്റു പതിയെ തഴുകും പോലെ
മാറ്റു കവിയും മനമേ ചൊല്ല് ഇല്ലേ സുഖമേറേ
വാറ്റുമലരും തിരയിൽ പായും ഏറ്റമലരും കനവിൽ നീളെ
നാട്ടുകിളിയേ വലയിൽ കൂട്ടാൻ ഇന്നോ കൊതിയേറെ
ഉശിരല്ലേ ഈ രാവ് ഇന്നേതോ പൂങ്കാവ്
ഉരുകല്ലേ ഈ മണ്ണിൽ ഊട്ടിയരുളൂ പൊള്ളും വീഞ്ഞ്
(ചാറ്റമഴയോ..)

കടമിഴിമുന ശരമെറിയെ കുടുകുടെയൊരു കുളിരണിയേ
നിറമെറിയുടെ വിളറിയ ശോകം ദൂരെയെങ്ങോ മറയുന്നേ
മണ മനസ്സുകളിവിടെയിതാ സട കുടയണ സമയമിതാ
തുടുതുടെയടി പുതിയൊരു താളം മെയ്യിലാകെപ്പടരുന്നേ
മറ്റെന്നും മറക്കാം മേലേയ്ക്ക് പറക്കാം
മാനത്തെ പതക്കം വലിച്ചെടുക്കാം
ഇതു മോഹം വീതിക്കാം പനിനീരോ തളിക്കാം
പണമല്‍പ്പം പൊടിക്കാം ആടിയെങ്ങും നടക്കാം
(ചാറ്റമഴയോ..)

പകലലയുടെ കതിരകളേ നനവുകളുടെ തിരിയരികെ
ലഹരികളുടെ പുതിയൊരു ലോകം ഉള്ളിലെങ്ങും നിറയുന്നേ
ചതിയിണയുടെ മധു നുണയേ ചതിമലരുടെ നനവണയേ
ചതിനിണമൊരു കടലല പോലെ നെഞ്ചമാകെ പുണരുന്നേ
രാവിന്നു ചെറുപ്പം കൗമാരത്തിളക്കം
രാപ്പാടീ നമുക്കും ഇണപ്പുരുക്കം
പടഹങ്ങൾ പെരുക്കം പവിഴങ്ങൾ പെറുക്കാം
കരയെല്ലാം തകർക്കാം കാറ്റിനോടൊന്നൊരുക്കാം
(ചാറ്റമഴയോ..)

No comments:
Write comments