ഉണരുന്നൊരു ചേതന ഒടുവിൽ

 

ചിത്രം/ആൽബം : അർജ്ജുനൻ സാക്ഷി
സംഗീതം : ബിജി ബാൽഉണരുന്നൊരു ചേതന ഒടുവിൽ

ഉയരുന്നൊരു കാഹള നടുവിൽ

മുതിരുന്നൊരു മാനസമൊടുവിൽ

തെളിയുന്നൊരു നേരിതു മൊഴിയിൽ

പാതുരവഴിതൻ പാതകമൊരുനാൾ

പാരിതിലോതിവരും

അർജ്ജുനൻ സാക്ഷി

അർജ്ജുനൻ സാക്ഷിഅലയും മുകിലിൻ അലിയും ഹ്യദയം

ഒരുനാളുതിരും മഴതൻ കണമായ്

കണവും കണവും ചേരുന്നതുപോൽ

മനസ്സും മനസ്സും ഒരുപോൽ പറയും

ഉയിരിൻ മുറിവിൽ പൊടിയും നിണമോ

പുലരും ഒരുനാൾ നേരിൻ കതിരായ്

അതുനാൾ അതുനാൾ പോരിൻ വിധിനാൾ

അന്നകവും മുഖവും ഒരുപോൽ തെളിയും

അർജ്ജുനൻ സാക്ഷി

അർജ്ജുനൻ സാക്ഷി

No comments:
Write comments