ദുഃഖ സ്വപ്നങ്ങളെ നിത്യ സത്യങ്ങളെ..

 


Click to download


ചിത്രം : കുടുംബ വാര്‍ത്തകള്‍ (1998)
സംഗീതം : ബേണി ഇഗ്നേഷ്യസ്‌
രചന : എസ്‌ രമേശന്‍ നായര്‍
ഗായകന്‍ : ബിജു നാരായണന്‍

ദുഃഖ സ്വപ്നങ്ങളെ നിത്യ സത്യങ്ങളെ
ദുഖാര്‍ദ്രരായീ ഭൂമിയില്‍ ഞങ്ങളെ..
വിട്ടകന്നെങ്ങോ വിദൂരതിലെത്തിയ
സ്വര്‍ഗസ്തയായൊരു ദേവിയെ കണ്ടുവോ..

ഈ മലനാടിനെ കോരി തരിപ്പിച്ച
ആനന്ദ നടനവും വശ്യ ഭാവങ്ങളും.. (2)
ഇല്ല മറക്കുവാന്‍ ആകില്ല പൈതലേ
ഈ ജന്മമല്ല മറ്റേതു ജന്മത്തിലും..(2)
(ദുഃഖ സ്വപ്നങ്ങളെ..)

വിധിയെത്ര ക്രൂരമാണെങ്കിലും
എന്തിനാ ശരമെയ്തു വീഴ്ത്തി മാടപ്രാവിനെ..(2)
അരുതേ അരുതേ ഇതാരോടുമിങ്ങനെ
കാട്ടരുതേ ഞങ്ങള്‍ക്കാവില്ലിതോര്‍ക്കുവാന്‍..(2)
(ദുഃഖ സ്വപ്നങ്ങളെ..)
.

No comments:
Write comments