ഹൃദയം ദേവാലയം ഹൃദയം ദേവാലയം

 

Download


ചിത്രം : തെരുവു ഗീതം
രചന : ബിച്ചു തിരുമല
സംഗീതം : ജയവിജയ
പാടിയത് : യേശുദാസ്
ഹൃദയം ദേവാലയം ഹൃദയം ദേവാലയം
പോയവസന്തം നിറമാലചാര്‍ത്തും
ആരണ്യദേവാലയം - മാനവ
ഹൃദയം ദേവാലയം

ആനകളില്ലാതെയമ്പാരിയില്ലാതെ
ആറാട്ടുനടക്കാറുണ്ടിവിടേ -സ്വപ്നങ്ങള്‍
ആഘോഷം നടത്താറുണ്ടിവിടേ
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്
കഥകളിയാടാറുണ്ടിവിടേ - ചിന്തകള്‍
സപ്താഹം ചൊല്ലാറുണ്ടിവിടേ
മുറജപമില്ലാത്ത കൊടിമരമില്ലാത്ത
പുണ്യമഹാക്ഷേത്രം -മാനവ
ഹൃദയം ദേവാലയം

വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെ
അഭിഷേക്കം നടത്താറുണ്ടിവിടേ -ദുഃഖങ്ങള്‍
മുഴുക്കാപ്പുചാര്‍ത്താറുണ്ടിവിടേ
മേല്‍ശാന്തിയില്ലാതെ മന്ത്രങ്ങള്‍ചൊല്ലാതെ
കലശങ്ങളാടാറുണ്ടിവിടേ - ഓര്‍മ്മകള്‍
ശീവേലിതൂകാറുണ്ടിവിടേ
നടപ്പന്തലില്ലാത്ത തിടപ്പള്ളിയില്ലാത്ത
പഴയഗുഹാക്ഷേത്രം -മാനവ
ഹൃദയം ദേവാലയം

No comments:
Write comments