പിന്നെ എന്നോടൊന്നും..

 

ചിത്രം : ശിക്കാര്‍ (2010)
സംഗീതം : എം ജയചന്ദ്രന്‍
രചന : ഗിരീഷ്‌ പുത്തഞ്ചേരി
ഗായകന്‍ : കെ ജെ യേശുദാസ്


പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...
കടലാഴങ്ങളിൽ ഒരു തൂവലുമായ്
അകലെ നില്പൂ ജലമൌനം
പിന്നെ പിന്നെ എന്നോടൊന്നും പറയാതെ
പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്...

തിരിതാഴും സന്ധ്യാസൂര്യൻ നിഴൽ
മഞ്ഞിൽ നീങ്ങും പോലെ
ഒരു പാവം പൂമൊട്ടു് നീ ചേർന്നുറങ്ങൂ..
കരയാതെൻ കണ്ണീർമുത്തേ കൺനിറയെ കണ്ടോട്ടെ നിൻ
കവിളത്തെ അമ്മച്ചിമിഴിൽ പാൽമധുരം
നാത്തുമ്പില്‍ നാ‍ദം പോലെ നാക്കിലമേലന്നം പോലെ
നിനക്കെന്നുമെൻ പുണ്യം വിളമ്പി വെക്കാം..
നിന്നെ നിലാവു കൊണ്ടു നീരാട്ടാം.

മുടി മാടിക്കെട്ടാൻ പോലും അറിയാത്ത കാലം നിന്നെ
ഒരു കോടി സ്നേഹത്താൽ ഞാൻ ഉമ്മ വെച്ചൂ..
വെയിലാൽ നീ വാടും നേരം തണലായ് ഞാൽ നിന്നൂ ചാരെ
എരിവേനൽ കാറ്റിൽ നിന്നും കാത്തു വെച്ചൂ..
മൊഴിയറിയാ മക്കൾ വെറുതെ വളരേണ്ടെന്നാദ്യം തോന്നീ
വളർന്നാലുമെന്നും നീയെൻ കുരുന്നു തന്നേ
നിന്നെ കിനാവ് കൊണ്ടു താരാട്ടാം..

No comments:
Write comments