കണ്ണുതുറക്കാത്ത ദൈവങ്ങളേ

 

ചിത്രം : അഗ്നിപുത്രി
രചന : വയലാര്‍
സംഗീതം : എം എസ് ബാബുരാജ്
പാടിയത് : പി സുശീല


കണ്ണുതുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍പ്രതിമകളേ
മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ മറക്കൂ

ആയിരമായിരമന്ത:പുരങ്ങളില്‍
ആരാധിച്ചവള്‍ ഞാന്‍ നിങ്ങളെ
ആരാധിച്ചവള്‍ ഞാന്‍
നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു
നിശാഗന്ധിയാണു ഞാന്‍
(കണ്ണുതുറക്കാത്ത...)

കര്‍പ്പൂരനാളമായ് നിങ്ങള്‍തന്‍ മുന്‍പില്‍
കത്തിയെരിഞ്ഞവള്‍ ഞാന്‍ ഒരു നാള്‍
കത്തിയെരിഞ്ഞവള്‍ ഞാന്‍
കണ്ണീരില്‍മുങ്ങിയ തുളസിക്കതിരായ്
കാല്‍ക്കല്‍ വീണവള്‍ ഞാന്‍
കാല്‍ക്കല്‍ വീണവള്‍ ഞാന്‍
(കണ്ണുതുറക്കാത്ത...)

No comments:
Write comments