സായന്തനം ചന്ദ്രികാലോലമായ്..

 


click to downloadചിത്രം : കമലദളം (1992)
സംഗീതം : രവീന്ദ്രൻ
രചന : കൈതപ്രം
ഗായകന്‍ : കെ ജെ യേശുദാസ്

സായന്തനം ചന്ദ്രികാലോലമായ്
നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തി കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ
(സായന്തനം)

വില്വാദ്രിയില്‍ തുളസീദളം ചൂടാന്‍‌വരും മേഘവും
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയില്‍...
തിരുവരങ്ങിലമൃതവര്‍ഷമായ്...
പനിനീര്‍ തളിയ്ക്കുവാനിന്ദ്രദൂതുമായ് വന്നു
(സായന്തനം)

ഋതുവീണതന്‍ കരുണാര്‍ദ്രമാം ശ്രീരാഗമേ എങ്ങു നീ
കുളിരോര്‍മ്മയില്‍ പദമാടുമെന്‍ പ്രിയരാധികേ എങ്ങു നീ
നിന്‍ പ്രസാദമധുരഭാവമെവിടെ...
നിന്‍ വിലാസലയതരംഗമെവിടെ...
എന്നുള്‍ച്ചിരാതില്‍ നീ ജീ‍വനാളമായ് പോരൂ
(സായന്തനം)

No comments:
Write comments