മഞ്ഞില്‍ ചേക്കേറും മകരപ്പെണ്‍‌പക്ഷീ

 

click here to download

ചിത്രം : രക്തം
രചന : ആര്‍ കെ ദാമോദരന്‍
സംഗീതം : ജോണ്‍സണ്‍
പാടിയത് : യേശുദാസ് , വാണീജയറാം


മഞ്ഞില്‍ ചേക്കേറും മകരപ്പെണ്‍‌പക്ഷീ
മൗനപ്പൂ ചൂടും ഇന്ദീവരാക്ഷീ
മധുഗാന മൃദുരാഗം നീ...
മനസ്വിനീ... മനോഹരീ...

തൊങ്ങല്‍പ്പൂക്കൂടത്തൊട്ടില്‍ ചാഞ്ചാട്ടും
തെന്നല്‍പ്പൂവമ്പാ മുത്തം തന്നാട്ടേ
തളിര്‍മെയ്യില്‍ കുളിരേകാന്‍ വാ...
താളത്തില്‍ വാ... തഞ്ചത്തില്‍ വാ...

അനുരാഗത്തിന്‍ ആമ്പല്‍പ്പൂവില്‍
മണിശലഭം നീ വന്നീടുകില്‍
മതിമുഖി നീയെന്‍ ശ്രുതിലയമാകില്‍
മൃദുലഹാസം തൂകിയെങ്കില്‍
ധന്യനായ് നില്‍ക്കും ഞാന്‍

(തൊങ്ങല്‍...)

കണിമണിക്കൊന്നപ്പൂമുഖമെന്നും
കണികണ്ടുണരാനൊത്തുവെങ്കില്‍
മണിയറയില്‍ നീ രതിഹരമാകില്‍
മദകൗമാരം പൂത്തുവെങ്കില്‍
ധന്യനായ് നില്‍ക്കും ഞാന്‍

(തൊങ്ങല്‍...)

No comments:
Write comments