കന്നിപ്പൂമാനം കണ്ണും നട്ടു-

 


click here to download
ചിത്രം : കേള്‍ക്കാത്ത ശബ്ദം

രചന : ദേവദാസ്
സംഗീതം : ജോണ്‍സണ്‍
പാടിയത് : മാര്‍ക്കോസ് , ജെന്‍സികന്നിപ്പൂമാനം കണ്ണും നട്ടു-
ഞാൻ നോക്കിയിരിക്കെ...
എന്റെ മനസ്സിൽ തൈമണി-
ത്തെന്നലായ് പുൽകാൻ നീ വന്നു


(കന്നി...)


വെട്ടം കിഴക്ക് പൊട്ടുകുത്തി,
കാന്തി പരന്നു....
കാണാത്ത തീരങ്ങൾ
തേടി നടന്നപ്പോൾ...
മൂകാനുരാഗം കഥ പറഞ്ഞു...
വാനവും മേഘവും പോലെ...
ഓളവും തീരവും പോലെ...
ജന്മം ഈയൊരു ജന്മം
ഒന്നായ് ചേരാൻ നീ വന്നു...


(കന്നി..)


പൗർണ്ണമിത്തിങ്കൾ
വന്നു തെളിഞ്ഞു, രാവുമുണർന്നു
നിൻ മൃദുസ്‌മേരവീചിയിലാറാടി
എല്ലാം മറന്നപ്പോൾ‍ നീ ചൊല്ലി
മലരും മധുവും പോലെ...
മഞ്ഞും കുളിരും പോലെ...
ജന്മം ഈയൊരു ജന്മം
ഒന്നായ് ചേരാൻ നീ വന്നു..


(കന്നി..)

No comments:
Write comments