ഭാരതത്തില്‍ പൊന്‍ വിളക്കാം...

 



ചിത്രം : ബാലന്‍ (1938)
സംവിധാനം : എസ് നൊട്ടാണി
സംഗീതം : കെ കെ അരൂര്‍ , ഇബ്രാഹിം
രചന : മുതുകുളം രാഘവന്‍പിള്ള
ഗായകന്‍ : കെ കെ അരൂര്‍


ഭാരതത്തില്‍ പൊന്‍ വിളക്കാം... കേരളമേദിനീ ദേവി
ചാരുതരഗുനാരാമ.. രാജിതയല്ലോ
ശ്രീവിലാസമാനോജ്ഞാമാം... ഈവിശിഷ്ടമഹീതലം
ഭൂവിലാര്‍ക്കും കണ്‍കുളിര്‍ക്കും... ഭാസുരഭാഗ്യം .

പച്ചനീരാളപ്പുതപ്പില്‍.. സ്വച്ഛത കലര്‍ന്ന് പല
മെച്ചമേറും മലകളും... തരുനിരയും
വെണ്മയേറും നദികളും... പൊന്‍കസവാം ചാലുകളും
ഉണ്മയേറും വിശാലമാം കാനനങ്ങളും..

മോഹന വസന്തോല്‍സവം... ഖോഷിക്കും പൂവാടികളും
ലോലനിസ്വനപെലവം... പൊന്‍കിളികളും
കല്പക പാടപമേകം.. പോന്ക്കുടമാം തേങ്ങകളും
അത്ഭുതപ്പൊന്മണികുമ്... നെന്മനികളും.

മറ്റു ദാന സമ്രിധ്തിയും.. മുട്ടിടുന്ന പ്രകീര്‍ത്ത്തിയും
ഒത്തിണങ്ങി വിളയാടും... ഭാസുരദേശ
സുകുമാര കലകളാം... സംഗീതസാഹിത്യങ്ങളില്‍
സകല വൈഭവമേരും.... മഹാത്മാക്കളും

ആയിത്തസംഹാരം ചെയ്തു ക്ഷേത്രപ്രവേശനമേകി
പവിത്രയായിത്തീര്‍ന്ന വന്ചീ--ഭൂപനായിടും
ശാശ്വതസൂര്യനാകുന്ന... പോന്നുതിരുമെനിതന്റെ
ഭാസ്വല്‍ പരികീര്‍ത്തി ചേര്‍ന്നും... ജയിപ്പൂ നീണാള്‍....

No comments:
Write comments