വില്വമംഗലം കണ്ടു വൃന്ദാവനരാധ കണ്ടു

 

Download

ചിത്രം : നൈറ്റ് ഡ്യൂട്ടി
രചന : വയലാര്‍
സംഗീതം : ദക്ഷിണമൂര്‍ത്തി
പാടിയത് : ജാനകി
വില്വമംഗലം കണ്ടു വൃന്ദാവനരാധ കണ്ടു
ഗുരുവായൂരപ്പാ ഭഗവാനേ
നിന്‍ തിരുമുഖം കാണുന്നതെന്നോ ഞാന്‍
തൃപ്പാദം കാണുന്നതെന്നോ?
വില്വമംഗലം കണ്ടു വൃന്ദാവനരാധ കണ്ടു

മങ്ങാട്ടച്ചനായ് പൂന്താനത്തിന്റെ
മോതിരം മേടിച്ച ഭഗവാനേ
മങ്ങാട്ടച്ചനായ് പൂന്താനത്തിന്റെ
മോതിരം മേടിച്ച ഭഗവാനേ
എന്റെ ക്ലാവുപിടിച്ചൊരീ ജീവിതമോതിരം
നീവന്നു വാങ്ങുവതെന്നോ
കൃഷ്ണാ...നീ വന്നു വാങ്ങുവതെന്നോ?
(വില്വമംഗലം.....)

ഉണ്ണിക്കൃഷ്ണനായ് കുറൂരമ്മനല്‍കിയ
വെണ്ണനെയ്ച്ചോറുണ്ട ഭഗവാനേ
ഉണ്ണിക്കൃഷ്ണനായ് കുറൂരമ്മനല്‍കിയ
വെണ്ണനെയ്ച്ചോറുണ്ട ഭഗവാനേ
എന്റെ ജീവന്റെ ഉറിയിലെ
ഇത്തിരിച്ചോറിതു നീ വന്നു വാങ്ങുവതെന്നോ
കൃഷ്ണാ... നീവന്നുവാങ്ങുവതെന്നോ?
(വില്വമംഗലം.....)

No comments:
Write comments