ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു

 

click here to download


ചിത്രം: അയല്‍ക്കാരി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം : ദേവരാജന്‍
പാടീയത് : യേശുദാസ്
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു
പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍
പണ്ടുനിന്മുഖം പകര്‍ന്ന ഗന്ധം
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു....

രജതരേഖകല്‍ നിഴലുകള്‍ പാകീ
രജനീഗന്ധികള്‍ പുഞ്ചിരി തൂകി
ഈ നിലാവിന്‍ നീല ഞൊറികളില്‍
ഓമനേ നിന്‍ പാവാടയിളകി
കൊഴിഞ്ഞദിനത്തിന്നിതളുകള്‍ പോലെ
അകന്നുവോ നിന്‍ പൂമ്പട്ടു തിരകള്‍
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു........

തരളരശ്മികള്‍ തന്ത്രികളായീ
തഴുകീ കാറ്റല കവിതകളായീ
ഈ നിശീഥം പാടും വരികളില്‍
ഓമനേ നിന്‍ ശാലീന നാദം
അടര്‍ന്നകിനാവിന്‍ തളിരുകള്‍ പോലെ
അകന്നുവോ നിന്‍ പൊന്‍ ചിലമ്പൊലികള്‍?
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു.....

No comments:
Write comments