മനം പോലെയാണോ മംഗല്യം

 

click here to download

ചിത്രം; മുറ്റത്തെ മുല്ല
രചന: പാപ്പനംകോട് ലക്ഷ്മണന്‍
സംഗീതം: ദക്ഷിണമൂര്‍ത്തി
പാടീയത്: യേശുദാസ്
മനം പോലെയാണോ മംഗല്യം
ആ മംഗല്യമാണോ സൌഭാഗ്യം
വിടര്‍ന്ന മനസ്സുകളേ ഉറങ്ങാത്ത കണ്ണുകളേ
ഉത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ക്കുത്തരമുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ പറയൂ.. [മനം..]

മലര്‍മെത്ത നനഞ്ഞത് പനിനീരിലോ
നവവധു തൂകിയ മിഴിനീരിലോ
ആദ്യത്തെ രാത്രിയല്ലേ അരികത്ത് പ്രിയനെവിടെ
ആരുടെ തെറ്റെന്നു പറയൂ നിങ്ങള്‍ പറയൂ [മനം..]

പൂത്താലി ചരടില്‍ കോര്‍ത്താല്‍ നില്‍ക്കുമോ
ചേര്‍ച്ചകള്‍ ഇല്ലാത്ത ഹൃദയങ്ങളേ
മംഗളം നേര്‍ന്നവരെ മാനം കാത്തവരെ
മനസ്സാക്ഷിയുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ക്ക് മനസ്സാക്ഷിയുണ്ടെങ്കില്‍ പറയൂ
നിങ്ങള്‍ പറയൂ [മനം..]

No comments:
Write comments