പുഷ്പമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായ്

 

click here to download
ചിത്രം: നഖങ്ങള്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയത്: യേശുദാസ്പുഷ്പമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായ്
വരും വെളുത്തവാവേ
എന്റെ മടിയില്‍ മയങ്ങും ഈ മാലതി ലതയെ
തൊടല്ലേ - തൊടല്ലേ നീ
പുഷ്പമംഗലയാം ഭൂമിയ്ക്ക് .. .. ..

കടഞ്ഞ ചന്ദന മെതിയടികളുമായ്
കയ്യില്‍ കനക വേണുവുമായ്
പൊന്മുകില്‍ ചെമ്മരിയാടിനെ മേയ്ക്കുന്ന
പുല്ലാനി മലയിലെ ആട്ടിടയന്‍
നീ ഈ കവിളിലെ നീഹാര ഹാരം
കവരുമോ - നിലാവേ കവരുമോ
(പുഷ്പമംഗലയാം ഭൂമിയ്ക്ക് .. .. ..

കുളിച്ചു കൂന്തലില്‍ ദശപുഷ്പവും ആയ്
എന്‍ മെയ് മന്മഥ ചാപമായ് മാറ്റും ഈ
ഉന്മാദിനി എന്റെ പ്രാണസഖി
നീ ഈ മനസ്സിലെ ഏകാന്ത രാഗം
കവരുമോ - നിലാവേ കവരുമോ
(പുഷ്പമംഗലയാം ഭൂമിയ്ക്ക് .. .. ..

No comments:
Write comments