ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍

 


click here to download
ചിത്രം: മുന്നേറ്റം
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം : ശ്യാം
പാടീയത്: എസ് പീ ബാലസുബ്രഹ്മണ്യംചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍
ചിലരുടെ സമ്പാദ്യം
കാലമാം ദൈവത്തിനുണ്ണൂവാന്‍ അവരുടെ
കണ്ണുനീര്‍ നൈവേദ്യം�
ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍
ചിലരുടെ സമ്പാദ്യം


ചായംതേച്ച മുഖങ്ങളുമായവര്‍
ജീവിതം അഭിനയമാക്കുന്നു
ആത്മാവിലാടല്‍ തിരകളുമായ്
ഏകാന്തതയെ വേള്‍ക്കുന്നൂ
ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍
ചിലരുടെ സമ്പാദ്യം


എരിവേനലിലെ സ്വപ്നമരീചിക
അവരെയും മാടിവിളിക്കുന്നൂ
ചുണ്ടോളമെത്തുന്ന വ്യാമോഹം
മിണ്ടുവാന്‍ പേടിച്ചു മടങ്ങുന്നൂ
ചിരികൊണ്ടുപൊതിയും മൌനദു:ഖങ്ങള്‍
ചിലരുടെ സമ്പാദ്യം

No comments:
Write comments