അനുരാഗമേ നിന്‍ വീഥിയില്‍

 

അനുരാഗമേ നിന്‍ വീഥിയില്‍..
Click to download


ചിത്രം : മരുപ്പച്ച (1982)
സംഗീതം : എ ടി ഉമ്മര്‍
രചന : പൂവച്ചല്‍ ഖാദര്‍
ഗായകര്‍ : കെ ജെ യേശുദാസ്‌, എസ്‌ ജാനകി

അനുരാഗമേ നിന്‍ വീഥിയില്‍
മലര്‍ തൂകി നീ താഴുകാതിനീ
വെടിയൂ നീ എന്നെ യെന്‍ പാതയില്‍
വെടിയൂ നീ എന്നെ നിന്നോര്‍മ്മയില്‍

അനുരാഗമേ നിന്‍ വീഥിയില്‍
ഒരു മോഹമായ് ഒഴുകുന്നു ഞാന്‍
അനുരാഗമേ നിന്‍ വീഥിയില്‍

വെറും ഭൂമിയില്‍ അലയുന്നു ഞാന്‍
ഉയരങ്ങളില്‍ പുലരുന്നു നീ
വെറും ഭൂമിയില്‍ അലയുന്നു ഞാന്‍
ഉയരങ്ങളില്‍ പുലരുന്നു നീ
തവ വാനിലേയ്ക്കുയരാ‍നിവന്‍
അനര്‍ഹന്‍.. സഖീ മറന്നേയ്ക്കു നീ
അനുരാഗമേ നിന്‍ വീഥിയില്‍
ഒരു മോഹമായ് ഒഴുകുന്നു ഞാന്‍
അനുരാഗമേ നിന്‍ വീഥിയില്‍

നിനയല്ലഞാന്‍ നിറമല്ലഞാന്‍
പ്രിയമുള്ള നിന്‍ നിഴലാണുഞാന്‍
നിനയല്ലഞാന്‍ നിറമല്ലഞാന്‍
പ്രിയമുള്ള നിന്‍ നിഴലാണുഞാന്‍
തവ ജീവനില്‍ വിരിയാനിവന്‍
അരുളേണമേ അനുവാ‍ദം നീ

അനുരാഗമേ നിന്‍ വീഥിയില്‍
മലര്‍തൂകി നീ തഴുകാതിനീ
വെടിയൂ‍ നീയെന്നെ എന്‍ പാതയില്‍
വെടിയൂ നീയെന്നെ നിന്നോര്‍മ്മയില്‍
അനുരാഗമേ നിന്‍ വീഥിയില്‍
ഒരു മോഹമായ് ഒഴുകുന്നു ഞാന്‍
അനുരാഗമേ നിന്‍ വീഥിയില്‍
അനുരാഗമേ... നിന്‍ വീഥിയില്‍..
.

No comments:
Write comments