വസന്ത രാവിൽ കുയിലിനു പാടാതിരിക്കുവാൻ

 

Download


ചിത്രം : ഫോട്ടോഗ്രാഫര്‍
രചന : കൈതപ്രം
സംഗീതം : ജോണ്‍സണ്‍
പാടിയത് : സുജാത
വസന്ത രാവിൽ കുയിലിനു പാടാതിരിക്കുവാൻ വയ്യാ... കണ്ണാ
നീ വിളിച്ചാലെനിക്കു പോരാതിരിക്കുവാൻ വയ്യാ
മനസ്സു് എന്റെ മനസ്സു്
ഞാൻ ചിരിക്കുമ്പോൾ തേങ്ങുന്നതു നീയറിഞ്ഞില്ലാ കണ്ണാ നീയറിഞ്ഞില്ലാ

അമ്മ വിളമ്പിയ മകരപൊങ്കൽ പിൻവിളിക്കുന്നു
മുത്തശ്ശിമാവിൻ മാമ്പൂമണവും തിരികെ വിളിക്കുന്നു
അമ്മ വിളമ്പിയ മകരപൊങ്കൽ പിൻവിളിക്കുന്നു
മുത്തശ്ശിമാവിൻ മാമ്പൂമണവും തിരികെ വിളിക്കുന്നു
മനസ്സു്..... പ്രേമമനസ്സു് ....
നിന്നിൽ പടരുമ്പോഴും തേങ്ങുന്നതു നീയറിഞ്ഞില്ലാ കണ്ണാ നീയറിഞ്ഞില്ലാ

മഞ്ജുനിലാവിന്റെ മഞ്ഞളണിഞ്ഞൊരു ബാല്യം വിളിക്കുന്നു
പൂണൂൽ മാറിയൊരഗ്രഹാരം കണ്ണീരണിയുന്നു
മഞ്ജുനിലാവിന്റെ മഞ്ഞളണിഞ്ഞൊരു ബാല്യം വിളിക്കുന്നു
പൂണൂൽ മാറിയൊരഗ്രഹാരം കണ്ണീരണിയുന്നു
മനസ്സു്.... എന്റെ മനസ്സു് ....
എരിയും പിൻവിളക്കായെരിഞ്ഞുനിന്നതു നീയറിഞ്ഞില്ലാ കണ്ണാ നീയറിഞ്ഞില്ലാ

No comments:
Write comments