മുത്തു റസൂല്‍ സലാമത്താക്കും

ചിത്രം: ഭീമന്‍
രചന : രാമചന്ദ്രന്‍
സംഗീതം: എ ടി ഉമ്മര്‍
പാടിയത്: യേശുദാസ്

മുത്തു റസൂല്‍ സലാമത്താക്കും
ഉമ്മാന്റബൂന്റെ നെയ്സൂപ്പു ചെന്നാല്‍ (2)
കല്ലന്‍തടിയാകും മല്ലനായ് മാറീടും എല്ലാരും ബിസ്മില്ലാ ചൊല്ലിക്കുടി
നിങ്ങള്‍ എല്ലാരും ബിസ്മില്ലാ ചൊല്ലിക്കുടി

മുത്തു റസൂല്‍ സലാമത്താക്കും ഉമ്മാന്റബൂന്റെ നെയ്സൂപ്പു ചെന്നാല്‍
എന്റുമ്മാന്റബൂന്റെ നെയ്സൂപ്പു ചെന്നാല്‍

കള്ളടിച്ചാല്‍ തലേലുള്ളതും പോകും അള്ളാനേ എന്നാണേ ഹക്കാണിത് (2)
ഒരു പുതു തനിയാളാവാന്‍ ഇതു മതി തടി നന്നാവാന്‍
ഉമ്മാന്റബൂന്റെ നെയ്സൂപ്പു കുടി
നിങ്ങള്‍ എല്ലാരും ബിസ്മില്ലാ ചൊല്ലിക്കുടി

മുത്തു റസൂല്‍ സലാമത്താക്കും ഉമ്മാന്റബൂന്റെ നെയ്സൂപ്പു ചെന്നാല്‍
എന്റുമ്മാന്റബൂന്റെ നെയ്സൂപ്പു ചെന്നാല്‍

പണ്ടൊരിക്കലൊരു ചീനക്കുണ്ടന്‍ പതിവായ് സൂപ്പ് അടി തുടങ്ങി

പണ്ടൊരിക്കലൊരു ചീനക്കുണ്ടന്‍ പതിവായ് സൂപ്പ് അടി തുടങ്ങി
ഒരു പുലരിയില്‍ ഞാന്‍ കേട്ടു അടിമുടിയോ വിറകൊണ്ടു
ഓനാണു ഞമ്മള്ളെ ബ്രൂസ്സിലിക്കാ
റബ്ബേ ഓനാണു ഞമ്മള്ളെ ബ്രൂസ്സിലികാക്ക

മുത്തു റസൂല്‍ സലാമത്താക്കും ഉമ്മാന്റബൂന്റെ നെയ്സൂപ്പു ചെന്നാല്‍
എന്റുമ്മാന്റബൂന്റെ നെയ്സൂപ്പു ചെന്നാല്‍

മൊഞ്ചത്തിപ്പെണ്ണിനെ പഞ്ചാരടിക്കാനും നെഞ്ചത്തൊരിത്തിരി ഹുങ്കു വേണം
ആ ഹാ
മൊഞ്ചത്തിപ്പെണ്ണിനെ പഞ്ചാരടിക്കാനും നെഞ്ചത്തൊരിത്തിരി ഹുങ്കു വേണം
പനി കൊര ചൊറി മാറാനും ഇനിയൊരു മരുന്നിതു തന്നെ
ഉമ്മന്റബൂന്റെ നെയ്സൂപ്പു പൊടി
എന്റുമ്മാന്റബൂന്റെ നെയ്സൂപ്പു പൊടി

‌(മുത്തു റസൂല്‍ സലാമത്താക്കു)

No comments:
Write comments