അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

 
Click here to download

ചിത്രം : പരീക്ഷ
സംഗീതം : ബാബുരാജ്
പാടിയത് : യേശുദാസ്


അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല
പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല
എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി
ഒരു തൊട്ടാൽവാടി കരളുള്ള പാവാടക്കാരി..

അന്നു നിന്റെ മിഴിയാകും മലർപൊയ്കയിൽ
പൊൻകിനാവിൻ അരയന്നമിറങ്ങാറില്ല...
പാട്ടുപാടി തന്നില്ലെങ്കിൽ പൂ പറിക്കാൻ വന്നില്ലെങ്കിൽ
പാലൊളി പുഞ്ചിരി മായും പാവാടക്കാരീ...
നിന്റെ നീലക്കണ്ണിൽ നീരു തുളുമ്പും പാവാടക്കാരീ ...

(അന്നു നിന്റെ നുണക്കുഴി)

അന്നു നിന്റെ മനസ്സിൽ ഈ മലരമ്പില്ല
കൺ‌മുനയിൽ ഇന്നു കാണും കവിതയില്ല..
പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി
പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ...
കണ്ടാൽ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ...

(അന്നു നിന്റെ നുണക്കുഴി)

No comments:
Write comments