ജന്മം പുനര്‍ജ്ജന്മം പൂർവ്വജന്മം..

 

Download


ചിത്രം : തിടമ്പ്
രചന : രവി വിലങ്ങന്‍
സംഗീതം : ജോണ്‍സണ്‍
പാടിയത് : യേശുദാസ്

ജന്മം പുനര്‍ജ്ജന്മം പൂർവ്വജന്മം
ജന്മം പുനര്‍ജ്ജന്മം പൂർവ്വജന്മം
മണ്ണില്‍ ഈവിധം മൂന്നു ജന്മം
കളിയറിയാതെ കളം വരഞ്ഞിട്ടു
കളിയല്ലാക്കളിയാണു വ്യാമോഹം
വ്യാമോഹം..
(ജന്മം പുനര്‍ജ്ജന്മം..)

സാഗരമാലകളാടിടും പോല്‍
മാനവമാനസം ചാഞ്ചാടിടും (2)
ആദിയില്ല ഇതിനന്തമില്ല
കാരണമാരെന്നു തേടിയില്ല
(ജന്മം പുനര്‍ജ്ജന്മം..)

കായികദാഹങ്ങള്‍ തീര്‍ന്നിടുമ്പോള്‍
മായികമോഹങ്ങളോടിയെത്തും (2)
ആരറിഞ്ഞു കഥയാരറിഞ്ഞു
ജീവനലീലതന്‍ കാരണങ്ങള്‍
(ജന്മം പുനര്‍ജ്ജന്മം..)

No comments:
Write comments