മയില്‍പ്പീലി കണ്ണു കൊണ്ട് കൽബിന്റെ കടലാസിൽ

 click here to download

ചിത്രം : കസവു തട്ടം
രചന : വയലാര്‍
സംഗീതം : ദേവരാജന്‍
പാടിയത് : എ എം രാജ, പി സുശീലമയില്‍പ്പീലി കണ്ണു കൊണ്ട് കൽബിന്റെ കടലാസിൽ
മാപ്പിളപ്പാട്ടു കുറിച്ചവനേ
പാട്ടിന്റെ ചിറകിന്മേൽ പരിമളം പൂശുന്ന
പനിനീർ പൂവിന്റെ പേരെന്ത്
മൊഹബ്ബത്ത്

വാകപ്പൂന്തണലത്ത് പകൽ കിനാവും കണ്ട്
വാസനപ്പൂ ചൂടി നിന്നവളേ
പൊന്നിന്റെ നൂലു കൊണ്ട് പട്ടുറുമാലിൽ നീ
പാതി തുന്നിയ പേരെന്ത്
പറയൂല്ലാ
(മയിൽ..)

താളി പതച്ചെടുത്ത് തല നെറച്ചെണ്ണ തേച്ച്
താമരക്കുളങ്ങര വരുന്നവളേ
പൂമണിയറക്കുൾലിലൊരുങ്ങി വരാൻ പോണ
പുതുമണവാളന്റെ പേരെന്ത്
പറയൂല്ലാ
(മയിൽ..)

No comments:
Write comments