ആഷാഢമേഘങ്ങള്‍ നിഴലുകളെറിഞ്ഞു

 

Download

ചിത്രം : എന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞു
രചന : പുതിയങ്കം മുരളി
സംഗീതം : ദക്ഷിണ മൂര്‍ത്തി
പാടിയത് : യേശുദാസ് , ജാനകിആഷാഢമേഘങ്ങൾ നിഴലുകളെറിഞ്ഞു
വിഷാദചന്ദ്രിക മങ്ങിപ്പടർന്നു..
വിരഹം.. വിരഹം.. രാവിനു വിരഹം..
രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു..

മോഹാശ്രുധാരയിൽ ഒഴുകിവരും
മേഘമേ.. ബാഷ്പമേഘമേ..
അകലെയെൻ പ്രിയനവൻ മിഴിനീരിൽ എഴുതിയ
വിരഹസന്ദേശവുമായ് നീ ഇതുവഴി വന്നു..
വിരിയാൻ വിതുമ്പുമീ നീർമണിപ്പൂവിന്റെ
നിശ്വാസങ്ങളറിയുന്നുവോ.. പ്രിയനറിയുന്നുവോ..
അറിയുന്നു ഞാൻ.. അറിയുന്നു ഞാൻ..
വിരഹം.. വിരഹം.. രാവിനു വിരഹം..
രാഗാർദ്രയാം കിളി തേങ്ങിത്തളർന്നു..

മൂകമീ രാവിൻ‍ മാറിൽ തളർന്നൊരു
വിഷാദബിന്ദു ഞാനടിയുമ്പോൾ..
എന്റെ നിഷാദങ്ങൾ പൊഴിയുമ്പോൾ
അകലെയെൻ ഇണക്കിളി പാടുന്നുവോ..
ഏതോ ഗദ്ഗദഗാനം...
മധുമൊഴിയവളുടെ നീൾമീഴിയിതളുകൾ
കവിയും കണ്ണീരിലുലയുന്നുവോ.. മനമഴിയുന്നുവോ..
അഴിയുന്നൂ.. മനമഴിയുന്നൂ..

No comments:
Write comments