വാനില്‍ പായും പനിമുകിലിണ

 

click here to download
ചിത്രം : തേനും വയമ്പും
രചന : ബിച്ചു തിരുമല
സംഗീതം : രവീന്ദ്രന്‍
പാടിയത് : ഉണ്ണിമേനോന്‍ , ജെന്‍സിവാനില്‍ പായും പനിമുകിലിണ
പൂവില്‍ മേയും ചെറു കുളിരല
മാറില്‍ ചായും നീയെന്‍ റാണീ
നിന്നില്‍ പൂക്കും യുവരസലത
എന്നില്‍ തീര്‍ക്കും നവമൊരു മദ
ജന്മം ജന്മം നീലവേണീ.. [വാനില്‍ പായും]

സിന്ദൂരശ്രീ ചിന്തും പൊന്‍പൂ മന്ദസ്മേരം
ചോരും ചുണ്ടിന്‍ ഓരത്തെന്തേ ചോരപ്പാടോ [സിന്ദൂരശ്രീ]
കുളിരല തഴുകും പൂമുല്ലച്ചെടികളിലുണരും
പൂനുള്ളി ചിറകുകളിളകും
കണ്‍കോണില്‍ തെരുതെരെയറിയും പെണ്ണാളേ
താരമ്പന്‍ താരുണ്യം നെയ്യും
പൂമെയ്യില്‍ തേനുണ്ണാന്‍ വാ [വാനില്‍ പായും]

ഓടപ്പൂവിന്‍ തോളത്തേറും കോടക്കാറ്റേ
ഈറന്‍ കൈയ്യാല്‍ ഈറക്കൊമ്പത്തീണം മീട്ടൂ [ഓടപ്പൂവിന്‍]
ഇതുവഴിയൊഴുകും നിന്‍ മുന്നില്‍ ഇവളൊരു പുളകം
തൂനെറ്റിത്തൊടുകുറിയഴകില്‍ ചുംബിക്കും കുറുനിരയിഴകള്‍ ലാളിക്കൂ
താരുണ്യം പൂ നേരും കാവില്‍
ലാവണ്യം നീ പുല്‍കാമോ [വാനില്‍ പായും]

No comments:
Write comments