മയിലായി പറന്നുവാ..

 click to download

ചിത്രം : മയില്‍പ്പീലിക്കാവ് (1998)
സംഗീതം : ബേണി ഇഗ്നേഷ്യസ്‌
രചന : എസ്‌ രമേശന്‍ നായര്‍
ഗായകര്‍ : കെ ജെ യേശുദാസ്‌,കെ എസ്‌ ചിത്ര

മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ
കനിവായ് പൊഴിഞ്ഞുതാ മണിപ്പീലിയൊന്നു നീയരികെ
ഏഴില്ലംകാവുകള്‍ താണ്ടി എന്റെയുള്ളില്‍ നീ കൂടണയൂ
എന്‍ മാറില്‍‌ച്ചേര്‍ന്നുമയങ്ങാന്‍ ഏഴുവര്‍ണ്ണവും നീയണിയൂ
നീലരാവുകളുമീക്കുളിരും പകരം ഞാന്‍ നല്‍കും
ആരുമാരുമറിയാതൊരുനാള്‍ ഹൃദയം നീ കവരും
മയിലായ് ഓ..മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ

മുകിലുകള്‍ മേയും മാമഴക്കുന്നില്‍ തളിരണിയും മയില്‍പ്പീലിക്കാവില്‍ (2)
കാതരമീ കളിവീണ മീട്ടി തേടിയലഞ്ഞു നിന്നെ ഞാന്‍
വരൂ വരൂ വരദേ തരുമോ ഒരു നിമിഷം
മയിലായ് ഓ..മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ

വിരഹനിലാവില്‍ സാഗരമായി പുഴകളിലേതോ ദാഹമായി (2)
കാറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ്
വരൂ വരൂ വരദേ തരുമോ തിരുമധുരം
മയിലായ് ഓ..മയിലായ്
ഓ..മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ
കനിവായ് പൊഴിഞ്ഞുതാ മണിപ്പീലിയൊന്നു നീയരികെ
ഏഴില്ലംകാവുകള്‍ താണ്ടി എന്റെയുള്ളില്‍ നീ കൂടണയൂ
എന്‍ മാറില്‍‌ച്ചേര്‍ന്നുമയങ്ങാന്‍ ഏഴുവര്‍ണ്ണവും നീയണിയൂ
നീലരാവുകളുമീക്കുളിരും പകരം ഞാന്‍ നല്‍കും
ആരുമാരുമറിയാതൊരുനാള്‍ ഹൃദയം നീ കവരും
മയിലായ് ഓ..മയിലായ് പറന്നുവാ മഴവില്ലു തോല്‍ക്കുമെന്നഴകേ

No comments:
Write comments