ചമ്പക പുഷ്പ സുവാസിത..

 


ചിത്രം : യവനിക (1982)
സംഗീതം : എം ബി ശ്രീനിവാസന്‍
രചന : ഓ എന്‍ വി കുറുപ്പ്
ഗായകന്‍ : കെ ജെ യേശുദാസ്‌


ചമ്പക പുഷ്പ സുവാസിത യാമം
ചന്ദ്രികയുണരും യാമം.. (2)
ചലിത ചാമര ഭംഗി വിടര്‍ത്തി..
ലളിത കുഞ്ച കുടീരം..
ലളിത കുഞ്ച കുടീരം..
(ചമ്പക പുഷ്പ...)

പ്രിയതരമായൊരു സ്വപ്നമുറങ്ങി
ഇനിയുണരാതെയുറങ്ങി..
ഇവിടേ ഇവിടേ വെറുതെയിരുന്നെന്‍
ഓര്‍മ്മകളിന്നും പാടുന്നു..
ഓരോ കഥയും പറയുന്നു..
(ചമ്പക പുഷ്പ...)

മൃദുപദ നൂപുരനാദമുറങ്ങി
വിധുകിരണങ്ങള്‍ മയങ്ങി..
ഇതിലേ ഇതിലേ ഒരു നാള്‍ നീ
വിടയോതിയ കഥ ഞാനോര്‍ക്കുന്നു..
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു..
(ചമ്പക പുഷ്പ...)


No comments:
Write comments