മാന്തളിരിൻ പന്തലുണ്ടല്ലോ Download

ചിത്രം : സ്നേഹപൂര്‍വ്വം അന്ന

രചന : ഷിബുചക്രവര്‍ത്തി

സംഗീതം : രാജുസിംഗ്

പാടിയത് : ശ്രീകുമാര്‍ , ചിത്ര


മാന്തളിരിൻ പന്തലുണ്ടല്ലോ

പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ

മാരിവില്ലിൻ ഊയലുണ്ടല്ലോ

കുഞ്ഞിനോടി വന്നിരിക്കാൻ

ആടിപ്പാടിയൊന്നിരിക്കാൻ

മാമുണ്ണാൻ പൊൻ താലം

മാനത്തെ താമ്പാലം

(മാന്തളിരിൻ...)വീട്ടുമുറ്റത്തെ നാട്ടുമാവിന്റെ ചോട്ടിൽ വന്നിരുന്നാൽ

വീഴ്ത്തുമണ്ണാറക്കണ്ണൻ മാമ്പഴം

കാറ്റിലാടുന്ന നേർത്ത കൂന്തലിൽ ചേർത്തു വെച്ചു കെട്ടാൻ

രാത്രി വിണ്ണിനു പൂക്കൾ കോർക്കുവാൻ

രാരെരം പാടിയോ തിങ്കളും

(മാന്തളിരിൻ...)ആറ്റുനോറ്റിട്ടു രാത്രിമുല്ലക്കു രാത്രി പൂവിരിഞ്ഞാൽ

കാറ്റു പൂന്തൊട്ടിലാട്ടും പൂവിനെ

അന്തിയേറെയായ് കുഞ്ഞിനെങ്ങാനും ഇങ്കു തീർന്നു പോയാൽ

വെണ്ണിലാവിന്റെ പൈമ്പാൽ പൊൻ കുടം

മാറിൽ നീ ചായുമെൻ ഓമനേ

(മാന്തളിരിൻ...)

No comments:
Write comments