വിളിക്കാതിരുന്നാലും വിരുന്നിനെത്തും

Click to Download

ചിത്രം : ഇഷ്ടമാണ് പക്ഷേ

രചന : ആലപ്പുഴ രാജശേഖരന്‍ നായര്‍

സംഗീതം : ദേവരാജന്‍

പാടീയത് : യേശുദാസ്,ജയചന്ദ്രന്‍ ,മാധുരി
വിളിക്കാതിരുന്നാലും വിരുന്നിനെത്തും

വിഷുപ്പക്ഷിയല്ലോ മോഹം

കരയാതിരുന്നാലും കണ്ണീറനാക്കും

കടംകഥയല്ലോ മോഹം

(വിളിക്കാതിരുന്നാലും....)അരയാലിലകൾ കീർത്തനം ചൊല്ലും

അമ്പലത്തിരുമുറ്റത്ത്

അരളിപ്പൂമാല നിൻ കഴുത്തിലണിഞ്ഞപ്പോൾ

അറിയാതെ പോലും പിണങ്ങിയില്ല

പരിഭവമൊന്നും പറഞ്ഞില്ല

ഇന്നും നിനക്കെന്നെ ഇഷ്ടമല്ലേ?

എന്നും നിനക്കെന്നെ ഇഷ്ടമല്ലേ?

ഇഷ്ടമാണ്‌ ഇഷ്ടമാണ്‌ പക്ഷേ...ഏകാന്തരാവിൽ ഇണയെ തേടും

ചക്രവാകപ്പക്ഷിപോലെ

നിന്നിലെ സ്നേഹാർദ്രസുരഭീസുമങ്ങൾ

എന്നിൽ ചൊരിയുവാൻ കൊതിച്ചിരുന്നു

നിശബ്ദ തപ്‌തനായ്‌ കേണിരുന്നു

ഇന്നും നിനക്കെന്നെ ഇഷ്ടമല്ലേ?

എന്നും നിനക്കെന്നെ ഇഷ്ടമല്ലേ?

ഇഷ്ടമാണ്‌ ഇഷ്ടമാണ്‌ പക്ഷേ...

No comments:
Write comments