കണ്ണുതുറക്കാത്ത ദൈവങ്ങളേ...Download

ചിത്രം : അഗ്നിപുത്രി

രചന : വയലാര്‍

സംഗീതം : എം എസ് ബാബുരാജ്

പാടിയത് : പി സുശീല


കണ്ണുതുറക്കാത്ത ദൈവങ്ങളേ

കരയാനറിയാത്ത ചിരിക്കാനറിയാത്ത

കളിമണ്‍പ്രതിമകളേ

മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ മറക്കൂആയിരമായിരമന്ത:പുരങ്ങളില്‍

ആരാധിച്ചവള്‍ ഞാന്‍ നിങ്ങളെ

ആരാധിച്ചവള്‍ ഞാന്‍

നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു

നിശാഗന്ധിയാണു ഞാന്‍

(കണ്ണുതുറക്കാത്ത...)കര്‍പ്പൂരനാളമായ് നിങ്ങള്‍തന്‍ മുന്‍പില്‍

കത്തിയെരിഞ്ഞവള്‍ ഞാന്‍ ഒരു നാള്‍

കത്തിയെരിഞ്ഞവള്‍ ഞാന്‍

കണ്ണീരില്‍മുങ്ങിയ തുളസിക്കതിരായ്

കാല്‍ക്കല്‍ വീണവള്‍ ഞാന്‍

കാല്‍ക്കല്‍ വീണവള്‍ ഞാന്‍

(കണ്ണുതുറക്കാത്ത...)

No comments:
Write comments