വിണ്ണിലെ കാവില്‍ പുലരുമ്പോള്‍

Click to Downloadചിത്രം : പ്രിയ

രചന : യൂസഫലി കേച്ഛേരി

സംഗീതം : എം എസ് ബാബുരാജ്

പാടിയത് : ജാനകി
വിണ്ണിലെ കാവില്‍ പുലരുമ്പോള്‍

സ്വര്‍ണ്ണം കൊണ്ടുതുലാഭാരം

പുതുപൂവുകളാല്‍ ഭൂമിദേവിക്ക്

പുലരും മുന്‍പേ നിറമാല

പുലരും മുന്‍പേ നിറമാലകുളിരണിമഞ്ഞില്‍ നീരാടി തോര്‍ത്തി

ഇളവെയില്‍ ചന്ദനക്കുറിയും ചാര്‍ത്തി

ഒരോ മലരും കാവില്‍ പോകാന്‍

ഒരുങ്ങിനില്പൂ വഴിനീളെ

ഒരുങ്ങിനില്പൂ വഴിനീളെഇന്നലെരാത്രിയില്‍ ഒരുപിടി താരകള്‍

ഈ മലര്‍വല്ലിയില്‍ അടര്‍ന്നുവീണു

ഇന്നവയെല്ലാം നുള്ളിയെടുത്തൊരു

സുന്ദരമാല്യം തീര്‍ത്തു ഞാന്‍

സുന്ദരമാല്യം തീര്‍ത്തു ഞാന്‍

No comments:
Write comments