ഒരേ രാഗപല്ലവി നമ്മള്‍ചിത്രം : അനുപല്ലവി

രചന : ബിച്ചു തിരുമല

സംഗീതം : കെ ജെ ജോയ്

പാടിയത് : യേശുദാസ്,ജാനകി


ഒരേ രാഗപല്ലവി നമ്മള്‍

ഒരു ഗാന മഞ്ജരി നമ്മള്‍

മനസ്സിന്റെയുള്ളില്‍ ഓമനേ നീ

മദോന്മാദ ഗാനം പാടി വാ

രതിലോലേ പ്രേമഗാനം പാടിവാ

ആ....ആ.....

രാസോല്ലാസ മേളം തൂകി വാ

ഒരേ രാഗ പല്ലവി നമ്മള്‍

ഒരു നാദ രഞ്ജിനി നമ്മള്‍

മനസ്സിന്റെയുള്ളില്‍ താളമേ നീ

രാസോല്ലാസമേളം തൂകി വാ

ഋതുരാജാ മന്ദഹാസം തൂകി വാ(2)മലര്‍വാക തേടും മന്ദപവനന്‍ വീശുമീ വഴിയോരം(2)

അനുരാഗപര്‍ണ്ണകുടീരം ഒരുക്കുന്നു മാനസറാണീ

അനുരാഗപര്‍ണ്ണകുടീരം ഒരുക്കുന്നു ഞാന്‍

രതിലോലേ പ്രേമഗാനം പാടിവാ(2)

(ഒരേ രാഗ...)നിറം കൊണ്ടമേഘം തെന്നിയൊഴുകും തീരഭൂമികള്‍ തോറും(2)

നവരാഗ പുഷ്പനികുഞ്ജം ഒരുക്കുന്നു ദേവകുമാരാ

നവരാഗ പുഷ്പനികുഞ്ജം ഒരുക്കുന്നു ഞാന്‍

ഋതുരാജാ മന്ദഹാസം തൂകി വാ(2)

(ഒരേ രാഗ...)

No comments:
Write comments