താനേ തിരിഞ്ഞും മറിഞ്ഞും ‍

 ചിത്രം : അമ്പലപ്രാവ്

രചന : പി ഭാസ്കരന്‍

സംഗീതം : എം എസ് ബാബുരാജ്

പാടിയത് : എം എസ് ബാബുരാജ്


താനേ തിരിഞ്ഞും മറിഞ്ഞും തന്‍

താമരമെത്തയിലുരുണ്ടും

മയക്കം വരാതെ മാനത്തു കിടക്കുന്നു

മധുമാസ സുന്ദര ചന്ദ്രലേഖചന്ദനക്കട്ടിലില്‍ പാതിരാവിരിച്ചിട്ട

ചെമ്പകവെണ്മലര്‍ തൂവിരിപ്പില്‍(ചന്ദന..)

മധുവിധുരാവിനായ് ചുണ്ടുകളില്‍ പ്രേമ

മകരന്ദമഞ്ജരിയേന്തീ (മധുവിധു..)

(താനേ...)പ്രേമതപസ്വിനി പ്രേമതപസ്വിനി

കാമുകസംഗമ വേളയില്‍..(പ്രേമ..)

നാണിച്ചു നാണിച്ചു വാതിലടച്ചില്ലേ

മാനത്തെ പൊന്മുകിലിന്നലെ

(താനേ...)

No comments:
Write comments