പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞുവീണു

 
ചിത്രം : നൃത്തശാല

രചന : ശ്രീകുമാരന്‍ തമ്പി

സംഗീതം : ദക്ഷിണമൂര്‍ത്തി

പാടിയത് : യേശുദാസ്
പൊന്‍വെയില്‍ മണിക്കച്ച അഴിഞ്ഞുവീണു

സ്വര്‍ണ്ണ പീതാംബരമുലഞ്ഞു വീണു..

കണ്ണന്റെ മന്മഥ ലീലാവിനോദങ്ങള്‍

സുന്ദരി വനറാണി അനുകരിച്ചു...

സുന്ദരി വനറാണി അനുകരിച്ചു..സന്ധ്യയാം ഗോപസ്ത്രീ തന്‍ മുഖം തുടുത്തു..

ചെന്തളിര്‍ മെയ്യില്‍ താര നഖമമര്‍ന്നു...

രാജീവനയനന്റെ രതി വീണയാകുവാന്‍

രാധികേ... രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ...കാഞ്ചന നൂപുരങ്ങള്‍ അഴിച്ചുവച്ചു..

കാളിന്ദി പൂനിലാവില്‍ മയക്കമായി....

കണ്ണന്റെ മാറിലെ വനമാലയാകുവാന്‍

കാമിനീ... കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ..

No comments:
Write comments