ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയംചിത്രം : എന്നെന്നും കണ്ണേട്ടന്‍റെ

രചന : കൈതപ്രം

സംഗീതം : ജെറി അമല്‍ദേവ്

പാടിയത് : യേശുദാസ്
ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം

ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍ കാവ്യമരാള ഗമനലയംനീരവഭാവം മരതകമണിയും സൌപര്‍ണ്ണികാതീരഭൂവില്‍

പൂവിടും നവമല്ലികാലതകളില്‍ സര്‍ഗ്ഗോന്മാദശ്രുതിവിലയം

സ്വരമധുരം ജതിനടനം പതേ പതേ ശുഭചലനംപൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും നീഹാരബിന്ദുവായ് നാദം

ശ്രീലവസന്ത സ്വരജതി മീട്ടും കച്ഛപിവീണയായ് കാലം

അഴകിന്നീറന്‍ നീലാഞ്ചലം ചുറ്റി ഹരിചന്ദനശുഭ ഗന്ധമുണര്‍ത്തി

അപ്സരകന്യതന്‍.... ആ.....

അപ്സരകന്യതന്‍ താളവിന്യാസ ത്രികാലജതിയായ്

ത്രിസന്ധ്യകള്‍

സ്വരമധുരം ജതിനടനം പതേ പതേ ശുഭചലനം

No comments:
Write comments