ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാ‍നേ നീചിത്രം : പുള്ളിമാന്‍

രചന : ശ്രീകുമാരന്‍ തമ്പി

സംഗീതം ; എം എസ് ബാബുരാജ്

പാടിയത് : യേശുദാസ്
ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാ‍നേ നീ

എന്റെമുന്നില്‍ തുള്ളിവന്നതെന്തിനാണ്?

കാളിദാസന്‍ കണ്ടെടുത്ത കന്നിമാനേ നിന്‍

കണ്ണിലെന്റെ കൊമ്പുകൊണ്ടതെന്തിനാണ്?ആഹാഹാഹഹാ...ആഹഹാ....മയക്കുന്നമയില്‍പ്പീലി മിഴിയിണകള്‍

മന്മഥന്റെ മലരമ്പിന്‍ ആവനാഴികള്‍

മന്ദഹാസമഴയില്‍ ഞാന്‍ നനഞ്ഞുവല്ലോ -നിന്റെ

മനസ്സെന്നപുഴയില്‍ ഞാന്‍ കുളിച്ചുവല്ലോ

ചന്ദ്രബിംബം..........കുടകിലെ വസന്തമായി വിടര്‍ന്നവള്‍ നീയെന്റെ

കരളിലെ പുത്തരിയായി നിറഞ്ഞവള്‍ നീ

എന്റെലോകം വാനം പോലെ വളര്‍ന്നുവല്ലോ

എന്‍ ഹൃദയം തിങ്കളെപ്പോല്‍ തെളിഞ്ഞുവല്ലോ

ചന്ദ്രബിംബം............

No comments:
Write comments