തിരയും തീരവും ചുംബിച്ചുറങ്ങി....

Click to Downloadചിത്രം : അവള്‍ വിശ്വസ്തയായിരുന്നു

രചന : കാനം ഈ ജെ

സംഗീതം : എം കെ അര്‍ജ്ജുനന്‍

പാടിയത് : യേശുദാസ്


തിരയും തീരവും ചുംബിച്ചുറങ്ങി....

തരിവളകള്‍ വീണു കിലുങ്ങി...

നദിയുടെ നാണം നുരകളിലൊതുങ്ങി..

നനഞ്ഞ വികാരങ്ങള്‍ മയങ്ങി...മയങ്ങി...നീലപ്പൂഞ്ചേലയാല്‍ മാറിടം മറച്ചു

വേളി കസവിട്ട മണവാട്ടി...

കടലിന്റെ കൈകളാല്‍

നഖക്ഷതമേല്‍ക്കുമ്പോള്‍

തീരങ്ങളെ നീ ഓര്‍ക്കുമോ..

തിരയുടെ വേദന മറക്കുമോ....തൂമണി കാറ്റിനാല്‍ നൂപുരം കുലുങ്ങി

താളമുണര്‍ത്തും തരംഗിണി...

സാഗരശയ്യയില്‍ രതിസുഖമാടുമ്പോള്‍

തീരങ്ങളെ നീ ഓര്‍ക്കുമോ...

തിരയുടെ വേദന മറക്കുമോ...

No comments:
Write comments