മനുഷ്യന്‍ ജനിച്ചതു് ചിരിയ്ക്കാനോ മണ്ണില്‍ചിത്രം : ചന്ദ്രബിംബം

രചന : രവിവിലങ്ങന്‍

സംഗീതം : ശങ്കര്‍ ഗണേഷ്

പാടിയത് : യേശുദാസ്
മനുഷ്യന്‍ ജനിച്ചതു് ചിരിയ്ക്കാനോ മണ്ണില്‍

വീണു കരഞ്ഞു മരിയ്ക്കാനോ (2)

അല്‍പ്പന്‍റെ ജല്‍പ്പനം ഉന്മാദ ദര്‍ശ്ശനം (2)

ഏതാണിതെന്നറിയില്ല

(മനുഷ്യന്‍ ജനിച്ചതു്മാനവ ജന്മത്തിന്‍ കാരണമാരാഞ്ഞ്

പാരിടമെങ്ങും ഞാനലഞ്ഞു (2)

മനം വലഞ്ഞു ദേഹം മെലിഞ്ഞു (2)

ഉത്തരമില്ലാത്ത ചോദ്യത്തിനുത്തരം

ഒരു നാള്‍ നേടി ഞാന്‍ ചിരിയ്ക്കും

ചിരിച്ചു ചിരിച്ചു ഞാന്‍ മരിയ്ക്കും

(മനുഷ്യന്‍ ജനിച്ചതു്പുനരപി ജനനം പുനരപി മരണം

ജീവിത ചക്രം ഉരുണ്ടു (2)

ഇവര്‍ പോയ് അവരായ് അവര്‍ പോയ് ഇവരായ്

തത്വങ്ങള്‍ പലതായ് മാറി

കണ്ടവര്‍ ആരും മിണ്ടിയതില്ല

മിണ്ടുന്നവര്‍ കണ്ടില്ല സത്യം (2)

(മനുഷ്യന്‍ ജനിച്ചതു്

No comments:
Write comments