.

സുന്ദരിമാരെ കണ്ടാലെന്നുടെ..

Click to download

നാടകം : പിതൃഭവനം

രചന : പി ഭാസ്ക്കരന്‍

സംഗീതം : എം എസ് ബാബുരാജ്

ആലാപനം : കെ ജെ യേശുദാസ്
സുന്ദരിമാരെ കണ്ടാലെന്നുടെ

കണ്ണിനകത്തൊരു ചുടുവാതം

ഒരു പെണ്മണി വഴിയേ നടന്നു പോയാൽ

ഇടക്കഴുത്തിനു പിടിവാതം

വാതം വാതം

(സുന്ദരിമാരേ...)പിന്നിലൊരുത്തി നടന്നു വരുമ്പോൾ

പിടലിക്കൊരു തളർ വാതം

കണ്ണും കണ്ണും ഇടഞ്ഞു കഴിഞ്ഞാൽ

കരളിനകത്തൊരു കുയിൽ നാദം

നാദം നാദം

(സുന്ദരിമാരേ...)ആണുങ്ങൾ തുണയുണ്ടെങ്കിൽ

അരനാഴിക നെട്ടോട്ടം

അരികത്തായ് ചെന്നു പെട്ടാൽ

തെറി കൊണ്ടൊരു കൊണ്ടാട്ടം

(സുന്ദരിമാരേ...)ഒരു ദിവസം വെള്ളിത്തിരയിൽ

സ്ഥിരതാമസമാക്കും ഞാൻ

കരയിലുള്ള പെൺകൊടിമാരുടെ

കരളുകൾ ഞാൻ കൈയേറും

(സുന്ദരിമാരേ...)

No comments:
Write comments