അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ

 


Click to Downloadചിത്രം : ഒരു കഥ ഒരു നുണക്കഥ

വരികള്‍ : എം ഡി രാജേന്ദ്രന്‍

സംഗീതം : ജോണ്‍സണ്‍

പാടിയത് : ചിത്ര
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ

എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ

അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍

നവനീതചന്ദ്രികപൊങ്ങീ

(അറിയാതെ അറിയാതെ)ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍

മധുരം വിളമ്പുന്ന നേരം

ഒരു മുളംകാടിന്റെ രോമഹര്‍ഷങ്ങളില്‍

പ്രണയം തുടിയ്ക്കുന്നയാമം

പ്രണയം തുടിയ്ക്കുന്നയാമം

(അറിയാതെ അറിയാതെ)പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍

പാടേമറന്നു ഞാന്‍ നിന്നൂ

അയഥാര്‍ത്ഥ മായിക ഗോപുരസീമകള്‍

ആശകള്‍ താനേ തുറന്നൂ

ആശകള്‍ താനേ തുറന്നൂ

(അറിയാതെ അറിയാതെ)

No comments:
Write comments