ഇനിയുറങ്ങൂ... ഇനിയുറങ്ങൂ

Click to Downloadചിത്രം : വിലക്കുവാങ്ങിയ വീണ

രചന : പി ഭാസ്കരന്‍

സംഗീതം : ദക്ഷിണമൂര്‍ത്തി

പാടിയത് : എസ് ജാനകി


ഇനിയുറങ്ങൂ... ഇനിയുറങ്ങൂ

മനതാരില്‍ മലരിടും സ്വപ്നങ്ങളേ

മാനവ വ്യാമോഹപുഷ്പങ്ങളേ

ഇനിയുറങ്ങൂ........ഓടിയോടിത്തളര്‍ന്നു കിടക്കുന്നു

ഒരുഗാനസാമ്രാജ്യ രാജകുമാരന്‍

ആശകള്‍തന്നുടെ ചുമടും പേറി

അലഞ്ഞുവന്നൊരു രാജകുമാരന്‍

ഇനിയുറങ്ങൂ....ഇനിമയങ്ങൂ‍.. ഇനിമയങ്ങൂ...

ഇരുള്‍മുല്ലക്കാട്ടിലെ താരകളേ

കാലത്തിന്‍ താളൊന്നു പറിഞ്ഞിടുമ്പോള്‍

കാലത്തെ നിങ്ങള്‍ വാടിയാലോ

ഇനിയുറങ്ങൂ.....ഇനിമറക്കൂ ഇനിമറക്കൂ...

ഹൃദയത്തിന്‍ മണീവീണാനാദങ്ങളേ

അഭിലാഷകോടികള്‍ ചുംബിച്ചുണര്‍ത്തും

ആശതന്‍ മധുമാസ ശലഭങ്ങളേ

ഇനിയുറങ്ങൂ.....

No comments:
Write comments