വള കിലുക്കം ഒരു വള കിലുക്കം

 

ചിത്രം : മുന്നേറ്റം രചന : ശ്രീകുമാരന്‍ തമ്പി സംഗീതം : ശ്യാം പാടിയവര്‍ : ഉണ്ണിമേനോന്‍ , വാണിജയറാം വള കിലുക്കം ഒരു വള കിലുക്കം പൂമണിവാതിലിലൊരു തേൻമണം കാറ്റിന്റെ കൊലുസ്സുകൾ കിലുങ്ങിയതാവാം കാലത്തു കുരുക്കുത്തി കുലുങ്ങിയതാവാം (വളകിലുക്കം..) മിന്നല്‍ പോലെ മിന്നിമാറിയൊരു മുഖം മഴവില്ലിലെ നിറങ്ങളേഴും കണ്ടു ഞാന്‍ പകല്‍മയക്കം പങ്കു വെച്ച സ്വപ്നമാകാം പണ്ടു കണ്ട മുഖമോർമ്മയില്‍ വിടര്‍ന്നതാകാം (വളകിലുക്കം...) നെഞ്ചിനുള്ളില്‍ ചിലങ്ക ചാര്‍ത്തി നിന്‍ ചിരി പുലര്‍കാലവും പ്രകൃതിയും ചേര്‍ന്നാടവേ മനസ്സിനുള്ളില്‍ ഒരു പുഞ്ചിരി പൂത്തു നിന്നാല്‍ വെളിച്ചമെല്ലാമതില്‍ വസന്തമാകുമല്ലോ (വളകിലുക്കം..)

No comments:
Write comments