മാമാങ്കം പലകുറി കൊണ്ടാടി..

 

Click to download ആല്‍ബം : വസന്ത ഗീതങ്ങള്‍ (1984) സംഗീതം : രവീന്ദ്രന്‍ ഗാനരചന : ബിച്ചു തിരുമല ഗായകന്‍ : കെ. ജെ. യേശുദാസ് മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങള്‍ നാവായില്‍ കേരളപ്പഴമ ചരിതമെഴുതിയൊരു ഭാരതപ്പുഴതന്നരിയ മണല്‍ത്തരികളേ പറയുക പറയുക നിണമൊഴുകിയ കഥ.. (മാമാങ്കം..) അമ്പേന്തി വില്ലേന്തി വാളേന്തിയും തമ്പേറിന്‍ താളത്തില്‍ പോരാടിയും നിലപാടുനിന്ന തിരുമേനിമാര്‍ തല കൊയ്‌തെറിഞ്ഞു പടകള്‍ നയിച്ച കഥ ഇന്നെന്റെ ചിന്തയ്‌ക്കു ചിന്തേരിടാന്‍ അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളെ പറയു.. (മാമാങ്കം..) സാമൂരിക്കോലോത്തെ മേല്‍ക്കോയ്‌മയും മങ്ങാത്ത മായാത്ത മലയാണ്മയും നിണനീരിലന്നു മണലാഴിയില്‍ എഴുതാന്‍ തുനിഞ്ഞ പടനായകന്റെ കഥ ഇന്നെന്റെ ഉണ്ണിയ്‌ക്കരങ്ങേറുവാന്‍ ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു.. (മാമാങ്കം..)

No comments:
Write comments