കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

 ആല്‍ബം : മധുമഴപാടിയത് : ജാനകി

 

കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ
കൊഴിഞ്ഞു പോയ രാഗം കടലിന്നക്കരെ
ഓർമ്മകളെ നിന്നെയോർത്തു കരയുന്നു ഞാൻ
നിന്റെ ഓർമ്മകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ (കഴിഞ്ഞു പോയ...)

ദേവദാരു പൂത്ത കാലം നീ മറന്നുവോ
അന്നു ദേവതമാർ ചൂടിത്തന്ന പൂ മറന്നുവോ(2)
ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ
ദേവലോകമിന്നെനിക്കു നഷ്ടസ്വർഗ്ഗമോ(2) (കഴിഞ്ഞു പോയ...)

മഞ്ഞലയിൽ മുങ്ങി നിന്ന തിങ്കളല്ലയോ
അന്നു തംബുരുവിൽ തങ്ങി നിന്ന കാവ്യമല്ലയോ (2)
കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ
കരയരുതേ എന്നെയോർത്തു തേങ്ങരുതേ നീ (2) (കഴിഞ്ഞു പോയ...

No comments:
Write comments