കണ്ണാടിക്കൈയ്യില്‍ കല്യാണം കണ്ടോ

 

ചിത്രം : പാവം പാവം രാജകുമാരന്‍ രചന : കൈതപ്രം സംഗീതം : ജോണ്‍സണ്‍ പാടിയത് : ചിത്ര കണ്ണാടിക്കൈയ്യില്‍ കല്യാണം കണ്ടോ കാക്കാത്തിക്കിളിയേ... ഉള്ളത്തില്‍ ചെണ്ടുമല്ലിപ്പൂവെറിഞ്ഞോരാളുണ്ടോ അഴകോലും തമ്പ്രാനുണ്ടോ (കണ്ണാടിക്കൈയ്യില്‍) തളിരോലക്കൈ നീട്ടും കതിരോനേപ്പോലെ അവനെന്നെ തേടിയെത്തുമ്പോള്‍ പറയാന്‍ വയ്യാതെ... പാടാന്‍ വയ്യാതെ... കിളിവാതില്‍പ്പാതിയിലൂടെ കണ്‍കുളിരെ ഞാന്‍ കാണും കണ്ണോടു കണ്‍നിറയും... (കണ്ണാടിക്കൈയ്യില്‍) ഇളനീലത്തിരി നീട്ടും പൊന്നരയാല്‍ക്കൊമ്പില്‍ അവനെന്നെ കണ്ടിരുന്നാലോ ഒരു ജന്മം പോരാതെ... മറുജന്മം പോരാതെ... തന്നെത്താന്‍ ഒരു നിമിനേരം ഒരു തുടിയായിച്ചേരും കണ്ണോടു കണ്‍നിറയും (കണ്ണാടിക്കൈയ്യില്‍

No comments:
Write comments