സരസ്വതീയാമം കഴിഞ്ഞൂ.

 

. Click to download ചിത്രം : അനാവരണം (1976)
സംഗീതം : ജി ദേവരാജന്‍ രചന : വയലാര്‍ ഗായകന്‍ : കെ ജെ യേശുദാസ്‌ സരസ്വതീയാമം കഴിഞ്ഞൂ.. ഉഷസ്സിന്‍ സഹസ്രദളങ്ങള്‍ വിരിഞ്ഞൂ.. വെണ്‍കൊറ്റക്കുടചൂടും മലയുടെ മടിയില്‍ വെളിച്ചം ചിറകടിച്ചുണര്‍ന്നു... അഗ്നികിരീടംചൂടി അശ്വാരൂഢനായി... കാലം അങ്കം ജയിച്ചുവന്ന തറവാട്ടില്‍... ഇതുവഴി തേരില്‍ വരും ഉഷസ്സേ.. ഇവിടുത്തെ അസ്ഥിമാടം സ്പന്ദിക്കുമോ.. സ്പന്ദിക്കുമോ.. (സരസ്വതീയാമം) മുത്തുടവാള്‍മുനയാലേ നെറ്റിയില്‍ കുങ്കുമംചാര്‍ത്തി.. കൈരളി കച്ചമുറുക്കിനിന്ന കളരികളില്‍ നിറകതിര്‍ വാരിത്തൂകും ഉഷസ്സേ.. ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ.. ബാല്യമുണ്ടോ.. (സരസ്വതീയാമം)

No comments:
Write comments