തുളസീ.. കൃഷ്‌ണതുളസീ..

 

തുളസീ.. കൃഷ്‌ണതുളസീ..
Click to download


ആല്‍ബം : ആവണി പൂക്കള്‍ (1986)
സംഗീതം : എം എസ് വിശ്വനാഥന്‍
രചന : യുസഫലി കേച്ചേരി
ഗായകന്‍ : കെ ജെ യേശുദാസ്

തുളസീ.. കൃഷ്‌ണതുളസീ..
നിന്‍ നെഞ്ചിലെരിയുന്ന ചന്ദന-
ത്തിരിയിലൊരഭൗമ ഹൃദ്യസുഗന്ധം
ഒരദ്ധ്യാത്മ ദിവ്യസുഗന്ധം..
(തുളസീ..)

അങ്കണത്തറയിന്മേല്‍ ആദരസമന്വിതം
കുടിയിരിത്തി നിന്നെ ഞങ്ങള്‍..
നിത്യവും സന്ധ്യക്ക് നിരവദ്യയാം നിന്നെ
തിരിവെച്ചു കൂപ്പുന്നു ഞങ്ങള്‍ - ദേവീ
തിരിവെച്ചു കൂപ്പുന്നു ഞങ്ങള്‍..
(തുളസീ..)

ബലിത്തമ്പുരാന്‍ നാളെ തിരുമുറ്റമണയുമ്പോള്‍
പതിദേവതേ നിന്നെ കാണും..
മറ്റുള്ള സുമങ്ങളെ തഴുകിത്തലോടുമ്പോള്‍
മൗലിയില്‍ മാവേലി ചൂടും - നിന്നെ
മൗലിയില്‍ മാവേലി ചൂടും..
(തുളസീ..)

No comments:
Write comments